ഉച്ചയ്ക്ക് 1.30ന് സ്ഫോടനം നടക്കും; പാലക്കാട് പി.കെ ദാസ് ആശുപത്രിക്കും മെഡിക്കല്‍ കോളേജിനും ഐഎസ് ഭീഷണി
ആശുപത്രിക്കും മെഡിക്കല്‍ കോളേജിനും ഐ എസ് ഭീഷണി. ഉച്ചയ്ക്ക് 1.30ന് സ്ഫോടനം നടക്കുമെന്നാണ് ഭീഷണി സന്ദേശം എത്തിയത്.
കോളേജ് പ്രിൻസിപ്പലിന്റെ മെയില്‍ ഐഡിയിലാണ് ഭീഷണി സന്ദേശം എത്തിയത്.
ഓപ്പറേഷൻ സിന്ദൂറിനുള്ള പ്രതികാരമായിട്ടാണ് സ്ഫോടനമെന്നാണ് ഭീഷണി. രാവിലെ 9.40 ഓടെയാണ് ഭീഷണി സന്ദേശം എത്തിയത്. പാകിസ്ഥാൻ ഐ എസ് ഐ സെല്‍ കോയമ്ബത്തൂർ എന്ന പേരിലായിരുന്നു സന്ദേശം.










