മാതാ കോവിൽ പള്ളിക്ക് സമീപം രാവിലെ കണ്ടെത്തിയ അസ്ഥികൾ സംബന്ധിച്ച ദുരൂഹ നീങ്ങുന്നു. അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പോലീസ് കണ്ടെത്തൽ.
മാതാ കോവിൽ പള്ളിയിലെ ഒരു കുടുംബ കല്ലറ- കുടുംബത്തിലെ ഒരാൾ മരിച്ചതിനെത്തു തുടർന്ന് വൃത്തിയാക്കുന്നതിന് ചുമതലപ്പെടുത്തിയ കല്ലേപ്പുള്ളി സ്വദേശി വൃത്തിയാക്കുന്നതിനിടെ കല്ലറയിൽ നേരത്തേ ഉണ്ടായിരുന്ന അവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറിൽ കെട്ടി പുറത്തേക്ക് ഉപേക്ഷിച്ചതാണെന്ന് പോലീസ് കണ്ടെത്തി. തുടർ നടപടി സ്വീകരിച്ചതായും അറിയിച്ചു.
മാലിന്യത്തിൽ നിന്നും കണ്ടെത്തിയ ശരീര അവശിഷ്ടങ്ങൾ പ്രത്യേകം വേർതിരിച്ച് വീണ്ടും ബന്ധുക്കൾക്ക് തിരികെ നൽകുമെന്നും അറിയിച്ചു.
രാവിലെ മുതൽ പോലീസ് വിശദമായ പരിശോധനയാണ് പരിസരത്ത് നടത്തിയിരുന്നത്.






