ചുവന്ന കാറുമായി എനിക്കൊരു ബന്ധവുമില്ല, കോണ്‍ഗ്രസ് നേതാവ് സി ചന്ദ്രന്
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ പോകാന്‍ ഉപയോഗിച്ച ചുവന്ന ഫോക്സ്വാഗണ് പോളോ കാര്‍ സൂക്ഷിച്ചത് തൻ്റെ വീട്ടിലാണെന്ന ആരോപണം തള്ളി കെപിസിസി ജനറല്‍ സെക്രട്ടറി സി ചന്ദ്രന്.
യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ പോയത് യുവനടിയുടെ ചുവന്ന പോളോ കാറിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
നടിയെ അന്വേഷണ സംഘം ഉടൻ ചോദ്യംചെയ്യുമെന്നാണ് വിവരം. നോട്ടീസ് നല്കി വിളിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. നടിയുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും സ്ഥിരീകരണം. നടിയെ ഇതിനകം പൊലീസ് ഫോണില്‍ ബന്ധപ്പെട്ടെന്ന് സൂചന. കഴിഞ്ഞ ബുധനാഴ്ച്ച മുതല്‍ കാര്‍ പാലക്കാട് ഉണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യംചെയ്തതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്.









