ഹോട്ടൽ അക്കൗണ്ട്സ് മാനേജർ അറസ്റ്റിൽ; ഒരു കോടി രൂപ ഓൺലൈൻ റമ്മിക്കായി തട്ടിയെടുത്തു
പാലക്കാട്: ഹോട്ടൽ ൽ നിന്ന് കണക്കുകൾ കൃത്രിമം നടത്തി ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ അക്കൗണ്ട്സ് മാനേജർ മിഥുൻ അറസ്റ്റിലായി. പത്തനംതിട്ട കുളനട സ്വദേശിയായ ഇയാളെ തേക്കടിയിലെ ഒരു റിസോർട്ടിൽ നിന്നാണ് കസബ പൊലീസ് പിടികൂടിയത്.
കൃത്രിമ ബില്ലുകളും വ്യാജ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളും തയ്യാറാക്കി പഞ്ചനക്ഷത്ര ഹോട്ടലിൽ ജോലി ചെയ്തിരിക്കെ തട്ടിയെടുത്ത പണം മുഴുവൻ ഓൺലൈൻ റമ്മി കളിക്കാണ് ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കേസിലെ ഒന്നാം പ്രതിയായ ലക്കി മഹേഷ് മാസങ്ങൾ മുമ്പ് അറസ്റ്റിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മിഥുനിലേക്കെത്തിയത്.
പാലക്കാട് കസബ സ്റ്റേഷൻ ഇൻസ്പെക്ടർ എം. സുജിത്ത്, എസ്.ഐ. ഹർഷാദ്, രജു വി.കെ., സീനിയർ സിവിൽ ഓഫീസർമാരായ അനൂപ്, രഘു എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.










