പാലക്കാട്: കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ വ്യക്തിയുടെ ബന്ധുക്കളെ തേടുന്നു
പാലക്കാട് താണാവ് ബീവറേജസിന് സമീപം നവംബർ 16-ന് കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ വ്യക്തിയുടെ ബന്ധുക്കളെ പോലീസ് അന്വേഷിക്കുന്നു. ഏകദേശം 50 വയസ്സ് പ്രായമുള്ള വിജയൻ എന്ന പേരിൽ തിരിച്ചറിയപ്പെടുന്ന ഇയാളുടെ വലത് കൈയിൽ 8 സെ.മീ നീളത്തിലും 6 സെ.മീ വീതിയിലും കുരിശ് പച്ചകുത്തിയിട്ടുണ്ട്. കൂടാതെ വലത് നെറ്റിയുടെ മുകളിലായി മുറിപ്പാടും കണ്ടെത്തിയിട്ടുണ്ട്.
മൃതശരീരം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ പാലക്കാട് ടൗൺ നോർത്ത് പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സബ് ഇൻസ്പെക്ടർ അറിയിച്ചു.
ഫോൺ: 0491 2502375, 9497980633, 9497987147.









