പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാൻ പോരിനിറങ്ങി
സിപിഎമ്മിന് വെല്ലുവിളി; പിടിമുറുക്കി പികെ ശശി അനുകൂല വിഭാഗം;
അച്ചടക്ക നടപടിക്ക് വിധേയനായ പികെ ശശിയെ അനുകൂലിക്കുന്ന സിപിഎമ്മിലെ ഒരു വിഭാഗം മണ്ണാർക്കാട് മേഖലയില്‍ പിടിമുറുക്കാൻ ശ്രമം തുടങ്ങി.
പാർട്ടിയുമായി പരസ്യ പോരിനിറങ്ങിയാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പി.കെ.ശശി അനുകൂല വിഭാഗത്തിന്റെ ജനകീയ മതേതര മുന്നണി സ്ഥാനാർത്ഥികള്‍ ഇന്ന് നാമനിർദ്ദേശ പത്രിക നല്‍കും. മണ്ണാർക്കാട് നഗരസഭയില്‍ പത്ത് സീറ്റുകളില്‍ മത്സരിക്കാനാണ് നീക്കം. മുൻ ബ്രാഞ്ച് സെക്രട്ടറി മുതല്‍ ലോക്കല്‍ കമ്മിറ്റി അംഗം വരെ ജനകീയ മതേതര മുന്നണി സ്ഥാനാർത്ഥികളായി രംഗത്തുണ്ട്.









