ആലത്തൂർ വാനൂരില്‍ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ മറിഞ്ഞ് ഒരാള്‍ മരിച്ചു. ആലത്തൂർ വാനൂർ ലക്ഷംവീട് കോളനി ഷാജഹാൻ (55) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ദേശീയപാത സർവീസ് റോഡില്‍ നിന്നും വാനൂർ റോഡില്‍ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ സമീപത്തെ മതിലില്‍ ഇടിച്ചു മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ സമീപം കൂടെ സഞ്ചരിച്ച ആളാണ് ഷാജഹാൻ.









