മത്സരിക്കാൻ പ്രശാന്ത് ശിവൻ, ശ്രീറാം പാളയത്ത് മത്സരിക്കാൻ സന്നദ്ധത അറിയിച്ചു
കൃഷ്ണകുമാർ പക്ഷത്തിന്റെ സ്ഥാനാർഥി പട്ടിക സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല; പാലക്കാട് ബിജെപിയിൽ ഭിന്നത
പാലക്കാട് മുൻസിപ്പാലിറ്റിയില്‍ മത്സരിക്കാൻ ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും.
പട്ടികയില്‍ മറ്റൊരു വാർഡിലും പ്രശാന്ത് ശിവന്റെ പേര് ഉണ്ട്. മിനി കൃഷ്ണകുമാറും ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയില്‍ ഇടംപിടിച്ചു. ആദ്യ ഘട്ട പട്ടികയില്‍ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ , വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് എന്നിവർ ഇല്ല.
മുതിർന്ന നേതാവ് ശിവരാജനെയും സ്ഥാനാർത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ പല സീറ്റുകളിലും തർക്കം ഉടലെടുത്തിരിക്കുകയാണ്.









