മത്സരിക്കാൻ ഇല്ല – സി കൃഷ്ണകുമാര്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെയും ജില്ലാ അധ്യക്ഷനെയും അറിയിച്ചിട്ടുണ്ട്.
പാലക്കാട് ബിജെപിക്ക് ഒരുപാട് ചുറുചുറുക്കുള്ള ചെറുപ്പക്കാരുണ്ട്. പുതിയ തലമുറയുണ്ട്. അവരെല്ലാം വരട്ടെയെന്ന് സി കൃഷ്ണകുമാർ പറഞ്ഞു.
ഇത്തവണ നഗരസഭ ബിജെപി ഭരിക്കുക. ബിജെപിയെ സംബന്ധിച്ച് ചെയർമാനെയോ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെയോ മുന്‍കൂട്ടി ഉയർത്തിക്കാണിക്കാറില്ല. തെരഞ്ഞടുപ്പിന് ശേഷം സംഘടനാ സംവിധാനത്തിന്റെ സിസ്റ്റം പ്രകാരം മികച്ചരീതിയില്‍ ഭരണം കൊണ്ടുപോകാൻ കഴിയുന്ന ആളെയായിരിക്കും നഗരസഭാ ചെയർമാനായി തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.










