തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുമായും ധാരണയില്ല’;വെല്‍ഫെയര്‍ പാര്‍ട്ടി
തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന വ്യാപകമായി ഒരു മുന്നണിയുമായും തെരഞ്ഞെടുപ്പ് ധാരണയില്ലെന്ന് വെല്‍ഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
ബിജെപി ഭരണം അവസാനിപ്പിക്കുക എന്നതാണ് വെല്‍ഫെയർ പാർട്ടി മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാട്. മതനിരപേക്ഷ ചേരി ശക്തിപ്പെടുത്തുക എന്ന നിലപാടാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നയം.അതിന്റെ ഭാഗമായി പ്രാദേശികമായ ധാരണകളും നീക്കുപോക്കുകളും ഉണ്ടായി വരുന്നുണ്ടെന്നും’ റസാഖ് പാലേരി പറഞ്ഞു









