പുതിയ വന്ദേഭാരത് സ്വീകരണത്തിന് മാങ്കൂട്ടത്തിലെത്തി, പരിപാടി ബഹിഷ്കരിച്ച് ബിജെപി
പുതിയ വന്ദേഭാരതിന് സ്വീകരണം നല്കുന്ന പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്തതിന് പരിപാടി ബഹിഷ്കരിച്ച് ബിജെപി.
പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയ ബിജെപി ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ ഉള്‍പ്പടെയുള്ളവർ ഇറങ്ങിപ്പോയി. ബംഗളൂരുവില്‍ നിന്ന് എറാണാകുളത്തേക്ക് സർവീസ് നടത്തുന്ന വന്ദേഭാരതിന്റെ സ്വീകരണ പരിപാടിയായിരുന്നു പാലക്കാട് സംഘടിപ്പിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥലത്ത് എത്തിയതോടെ ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോകുകയായിരുന്നു








