ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചു. മൂന്നുപേർക്ക് പരിക്ക്
പാലക്കാട് ഒലവക്കോട് പുതിയപാലം റോഡിൽ രണ്ട് ഓട്ടോറിക്ഷ കൂട്ടിയിടിച്ചു മൂന്നു പേർക്ക് പരുക്കേറ്റു. തിരുവനന്തപുരം സ്വദേശി റിനി വിജയനാണു (21) ഗുരുതരമായി പരുക്കേറ്റത്.
മറ്റു രണ്ടു പേരുടെ പരുക്ക് നിസ്സാരമാണ്. ഇവരുടെ പേരു വിവരം ലഭ്യമല്ല. റെയിൽവേ സ്റ്റേഷനിൽ നിന്നു യാത്രക്കാരുമായി പാലക്കാട്ടേക്ക് പോകുകയായിരുന്ന ഓട്ടോയിൽ എതിർദിശയിൽ നിന്നെത്തിയ ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. അപകടത്തിൽ റോഡിന് കുറുകെ മറിഞ്ഞ പാസഞ്ചർ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന റിനി ഉൾപ്പെടെ മൂന്നു പേർക്കാണു പരുക്കേറ്റത്. ഇന്നലെ രാത്രി ഒൻപതരയോടെയാണു സംഭവം. പരുക്കേറ്റവരെ നാട്ടുകാർ ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.









