Friday, July 31, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കല്‍പ്പാത്തി രഥോത്സവം: സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

Palakkad News by Palakkad News
9 months ago
in PALAKKAD
0
കല്‍പ്പാത്തി രഥോത്സവം: സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ :കല്‍പ്പാത്തി രഥോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാ ഭരണകൂടം ഒരുക്കങ്ങള്‍ ശക്തമാക്കി. നവംബര്‍ 14, 15, 16 തീയതികളില്‍ നടക്കുന്ന പ്രധാന രഥപ്രയാണത്തിന് മുന്നോടിയായി സുരക്ഷയും ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ക്ക് ചുമതലകള്‍ നല്‍കി ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി ഉത്തരവിറക്കി.
രഥോത്സവ സമയത്ത് ക്രമസമാധാനവും, തിരക്ക് നിയന്ത്രണവും, ഗതാഗത സംവിധാനവും ഉറപ്പാക്കുന്നതിന് പൊലീസ് വകുപ്പിനെ ചുമതലപ്പെടുത്തി. ഉത്സവം സമാധാനപരമായി നടത്തുന്നതിന് ആവശ്യമായ വളണ്ടിയര്‍മാരെ നിയോഗിക്കുക. അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ് ഉപയോഗിക്കുന്നതിന് വഴികള്‍ തടസമില്ലാതെ ഒരുക്കുക, അത്യാവശ്യ ഘട്ടങ്ങള്‍ക്കായി എമര്‍ജന്‍സി ഇവാക്വേഷന്‍ പ്ലാന്‍ തയ്യാറാക്കുക തുടങ്ങിയവയാണ് പൊലീസ് വകുപ്പിന്റെ ചുമതലകള്‍.
താല്‍ക്കാലിക കച്ചവട സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള എണ്ണം നിയന്ത്രിക്കുക, ഉത്സവ ദിവസങ്ങളില്‍ മാലിന്യം അതാത് ദിവസം തന്നെ നീക്കം ചെയ്യുക, പുഴയോരത്തെ ശുചീകരണങ്ങള്‍ മുന്‍കൂറായി നടത്തുക, റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക, റോഡ് കയ്യേറി കച്ചവടം നടത്തുന്നത് കര്‍ശനമായി നിരോധിക്കുക, ശേഖരിപുരം ജങ്ഷന്‍ – കണ്ടമ്പലം റോഡ് ഭാഗത്തെ കച്ചവട സ്ഥാപനങ്ങള്‍ നിയന്ത്രിക്കുക. ഗ്യാസ് ഉപയോഗിക്കുന്ന സറ്റാളുകള്‍ അമ്പലപരിസരത്ത് നിയന്ത്രിക്കുക, ബയോ ടോയ്‌ലറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ശുചിത്വം ഉറപ്പാക്കുക എന്നീ ചുമതലകള്‍ നഗരസഭയ്ക്കു നല്‍കി.
രഥോത്സവ സമയത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും സ്റ്റാളുകളും പരിശോധിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ചുമതലകള്‍. പാലക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ക്ഷേത്ര പരിസരത്ത് ഫയര്‍ യൂണിറ്റ് സജ്ജമാക്കണം. ഉത്സവദിവസങ്ങളില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് കല്‍പ്പാത്തിയില്‍ സ്ഥിരമായി വിന്യസിക്കണം.
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ സംഘം സജ്ജമാക്കണം, 14, 15, 16 എന്നീ ദിവസങ്ങളില്‍ ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂം പൂര്‍ണസജ്ജമാക്കണം. കണ്‍ട്രോള്‍ റൂമിനുള്ള അനുയോജ്യമായ സ്ഥലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കണ്ടെത്തണമെന്നും രഥോത്സവത്തിനായി ഉപയോഗിക്കുന്ന ആനകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കണം. മദപ്പാടില്ലാത്തതും ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തതുമായ ആനകളെ മാത്രമേ ഉപയോഗിക്കുന്നുള്ളു എന്നും വകുപ്പ് ഉറപ്പാക്കണം. നാട്ടാന പരിപാലന ചട്ടം പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് നിയമലംഘനം കണ്ടെത്തിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനെ ചുമതലപ്പെടുത്തി.
ഉത്സവത്തിന്റെ ഏകോപന ചുമതല റവന്യൂ വകുപ്പിനാണ്. ഉത്സവ നടത്തിപ്പിന്റെ ഏകോപനത്തിനായി പാലക്കാട് ആര്‍.ഡി.ഒ. യെ നോഡല്‍ ഓഫീസറായും തഹസില്‍ദാറിനെ അസിസ്റ്റന്റ് നോഡല്‍ ഓഫീസറായും നിയോഗിച്ചു.

Previous Post

സിപിഐഎമ്മിനെതിരെ മുഴുവൻ സീറ്റുകളിലും മത്സരിക്കാൻ കൊഴിഞ്ഞാമ്പാറയിലെ സിപിഐഎം വിമതര

Next Post

പട്ടാമ്പി നഗരസഭാ വൈസ് ചെയര്‍മാന്‍ ടി പി ഷാജി കോണ്‍ഗ്രസിലേക്ക്

Palakkad News

Palakkad News

Next Post
പട്ടാമ്പി നഗരസഭാ വൈസ് ചെയര്‍മാന്‍ ടി പി ഷാജി കോണ്‍ഗ്രസിലേക്ക്

പട്ടാമ്പി നഗരസഭാ വൈസ് ചെയര്‍മാന്‍ ടി പി ഷാജി കോണ്‍ഗ്രസിലേക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News