സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും പ്രതി. സിപിഎം പെരുമാട്ടി ലോക്കല്‍ സെക്രട്ടറിയായ ഹരിദാസനെയാണ് കേസില്‍ പ്രതി ചേര്‍ത്തത്.
പ്രതിയായ ഹരിദാസൻ ഒളിവിലാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരില്‍ 1260 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തത്. മീനാക്ഷിപുരം സർക്കാർപതിയില്‍ കണ്ണയ്യന്‍റെ വീട്ടില്‍വെച്ചാണ് പൊലീസ് വൻതാതില്‍ സ്പിരിറ്റ് പിടികൂടിയത്. സംഭവത്തില്‍ കണ്ണയ്യൻ പൊലീസിന്‍റെ പിടിയിലായിരുന്നു.









