പട്ടാമ്പിയിൽ ബൈക്ക് അപകടം യുവാവ് മരിച്ചു
പാലക്കാട് പട്ടാമ്പിയിൽ ഗുഡ്‌സ് വാഹനത്തെ മറി കടക്കാൻ ശ്രെമിക്കവേ ബൈക്ക് അപകടത്തിൽ പെട്ട് അപകടം
അപകടത്തിൽ യുവാവ് മരണപ്പെട്ടു. വീരമണി പ്രദേശത്തെ അർജുൻ ഗിരി 30ആണ് മരിച്ചത്. മേലെ പട്ടാമ്പി കോടതി സമീപം ആണ് അപകടം ഉണ്ടായത്.
പട്ടാമ്പി ടൗണിൽ നിന്നും മേലെ പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് വാഹനത്തെ മറികടക്കാൻ ശ്രെമിക്കുന്നതിനിടെ അർജുൻ ഓടിച്ചിരുന്ന ബൈക്ക് മറിയുകയായിരുന്നപ്പോഴാണ് അപകടം ഉണ്ടായത്.അപകടം സംഭവിച്ച ഉടൻ അർജുനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കാനറാ ബെങ്കിലെ ജീവനക്കാരൻ ആയിരുന്നു അർജുൻ.









