വാഹനാപകടം. ബൈക്ക് കത്തി നശിച്ചു: മൂന്ന് പേർക്ക് പരിക്ക്
പാലക്കാട്:നിയന്ത്രണം വിട്ട് പാഞ്ഞ ബൈക്കുകളിൽ
മറ്റൊരു വാഹനമിടിച്ച്. ജാവ ബൈക്ക് കത്തി നശിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു
കഞ്ചിക്കോട് കുരടിക്കാട് ജംഗ്ഷനിൽ കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് ഇരുചക്രവാഹനങ്ങൾ തമ്മിൽ പരസ്പരം നിയന്ത്രണം വിടുകയും ഇതേ ദിശയിലൂടെ സഞ്ചരിക്കുകയായിരുന്ന അജ്ഞാത വാഹനം ( കാർ ആണെന്ന് സംശയിക്കുന്നു) ബൈക്കുകളിൽ ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ജാവ ബൈക്ക് റോഡിൽ മറിഞ്ഞുവീഴുകയും തീപിടിച്ച് കത്തി നശിക്കുകയും ചെയ്തു. ബൈക്ക് യാത്രക്കാരായ കല്ലേപ്പുള്ളി സ്വദേശി സുജിത്ത്(35) നെ കാലിലെ എല്ലൊടിഞ്ഞ നിലയിലും കർണാടക സ്വദേശികളായ ശങ്കർ, (22) വസന്ത്, (22) എന്നിവരെ നിസ്സാര പരുക്കുകളോടെ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചു









