കുട്ടികളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസ്; മാതാവിന് ജീവപര്യന്തം തടവ്
പാലക്കാട്: മക്കളെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ മാതാവിന് ശിക്ഷ വിധിച്ച് കോടതി. നാല് വർഷം മുൻപ് ഷൊർണൂരില്‍ നടന്ന കൊലപാതക്കേസിലാണ് ഇപ്പോള്‍ ശിക്ഷാ വിധി വന്നിരിക്കുന്നത്.
കേസിലെ പ്രതിയായ ഷൊർണൂർ നെടുങ്ങോട്ടൂർ പരിയംതടത്തില്‍ (24) ദിവ്യയെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷൻസ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവും 25000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
2021 നവംബർ 14നായിരുന്നു കേസിനാസ്പദമായ സംഭവം. കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഒന്നും നാലും വയസുള്ള രണ്ട് ആണ്മക്കളെയാണ് മാതാവായ ദിവ്യ ക്രൂരമായി കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞുങ്ങളെ തലയിണ കൊണ്ട് ശ്വാസംമുട്ടിച്ചാണ് ദിവ്യ കൊലപ്പെടുത്തിയത്. ഇതേത്തുടർന്ന് സ്വയം കൈമുറിച്ച് ആത്മത്യ ചെയ്യാനും ദിവ്യ ശ്രമിച്ചു. ഭർത്താവിനോടും ഭർതൃമാതാവിനോടുമുള്ള പ്രശ്നങ്ങളാണ് ഈ ക്രൂരത ചെയ്യാൻ ദിവ്യയെ പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ദിവ്യ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു ഇവരെ സെൻട്രൽ ജയിലിൽ അടച്ചു









