ഷാഫി പറമ്പിൽ എതിരെ ആരോപണത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് റോഡ് ഉപരോധിച്ചു
ഷാഫിക്കെതിരായ ലൈംഗിക ആരോപണത്തിൽ പാലക്കാട് സിപിഐഎമ്മിനെതിരെ കോൺഗ്രസ് പ്രതിഷേധം. പാലക്കാട് ഡിസിസിയിൽ നിന്ന് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തേക്ക് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
റോഡിൽ ഇരുന്ന് വാഹനങ്ങൾ തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെയും പി സരിനെതിരെയും പ്രവർത്തകർ അധിക്ഷേപ മുദ്രാവാക്യം വിളിച്ചു. ഷാഫിക്കെതിരെ ആരോപണം ഉന്നയിച്ചാൽ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.









