ഫയർ എൻ ഒ സിക്ക് കൈക്കൂലി കണക്കില്ലാത്ത 13,000 രൂപ പിടികൂടി
പാലക്കാട് :റീജണൽ ഫയർ& റെസ്ക്യൂ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പതിമൂന്നായിരം രൂപ പിടിച്ചെടുത്തു.
ഇന്ന് ഉച്ചയ്ക്ക് വിജിലൻസ് ഡി വൈ എസ് പി ബെന്നി ജേക്കബിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. കെട്ടിട ഉടമകളിൽനിന്ന് ഫയർ എൻ ഒ സിക്ക് കൈക്കൂലി വാങ്ങുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ പരിശോധന നടന്നത്. പിടിച്ചെടുത്ത പണത്തിന്റെ ഉറവിടത്തെകുറിച്ച് ഫയർ ഓഫീസർ കൃത്യമായ മറുപടി നൽകിയില്ല. പരിശോധന റിപ്പോർട്ട് വകുപ്പ് തല മേധാവിക്ക് സമർപ്പിക്കുമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.








