റോഡിന്റെ അവസ്ഥക്കെതിരെ ഒറ്റയാൾ സമരം നടത്തി
പാലക്കാട് :നഗരസഭയിലെ മൂന്ന് നാല് വാർഡുകളിൽ സ്ഥിതിചെയ്യുന്ന റോഡിൽ പലയിടത്തും കുഴികൾ രൂപപ്പെട്ട നിലയിലാണ്. 10 വർഷത്തോളമായി ഈ പ്രദേശത്ത് ദുരാവസ്ഥ തുടരുകയാണ് റോഡിന്റെ ഇരുവശങ്ങളിലും രണ്ടു വാർഡുകളിലും ബിജെപിയുടെ ഉന്നത നേതാക്കന്മാരാണ് കൗൺസിലർമാരായി തുടരുന്നത്. പാലക്കാട് നഗരസഭ ബിജെപി ഭരിച്ചിട്ടും യാതൊരു പരിഹാരവും ഇല്ലാത്തത് ജനങ്ങളോടുള്ള വഞ്ചനയാണ് എന്നും ഈ പ്രദേശം വരുന്ന റോഡ് ആരുടെ ആണ് എന്ന് പോലും തിരിച്ചറിയാനോ അംഗീകരിക്കാനോ തയ്യാറായിട്ടില്ല പാലക്കാട് നഗരസഭ. ഈ പ്രദേശത്തുള്ള ജനങ്ങളുടെ ദുരാവസ്ഥ മനസ്സിലാക്കി എത്രയും പെട്ടെന്ന് റോഡ് നന്നാക്കണമെ ന്ന് സമരത്തിലൂടെ ഷാഹുൽഹമീദ് ആവശ്യപ്പെടുന്നത് ഈ സമരത്തിൽ പിന്തുണ പ്രഖ്യാപിച്ച് പൊതുജനങ്ങളും നാട്ടുകാരും ഷാഹുൽ ഹമീദിന്റെ സമരത്തോടൊപ്പം ആണ് കാലത്ത് 9 മുതൽ വൈകുന്നേരം 5 മണി വരെ തുടരും എന്നും അറിയിച്ചു









