ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്നും ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമില്‍ വീണ യുവതിക്ക് പരിക്ക്.
രണ്ടാം നമ്ബർ പ്ലാറ്റ്ഫോമില്‍ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം.
ബെംഗളൂരുവില്‍ നിന്ന് ഒറ്റപ്പാലത്തേക്ക് ടിക്കറ്റ് എടുത്ത യുവതി ട്രെയിൻ സ്റ്റേഷനില്‍ എത്തിയത് അറിഞ്ഞില്ല. ട്രെയിൻ എടുത്ത ശേഷം ചാടി ഇറങ്ങുന്നതിനിടെയാണ് പ്ലാറ്റ്ഫോമില്‍ തലയടിച്ചു വീഴുകയായിരുന്നു. അബോധാവസ്ഥയിലുള്ള യുവതിയെ ഒറ്റപ്പാലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.









