പാലക്കാട്: നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു.മലപ്പുറം മേലാറ്റൂര്‍ കിഴക്കുംപുറം സ്വദേശിയായ സലീന (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ
പാലക്കാട് അലനെല്ലൂര്‍ സ്കൂള്‍പടിയിലാണ് അപകടം നടന്നത്.അപകടത്തില്‍ സലീനയുടെ തലയ്ക്കാണ് പരുക്കേറ്റത്. ബൈക്ക് ഓടിച്ച സലീനയുടെ മകന് മുഹമ്മദ് ഷമ്മാസ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ബന്ധുവീട്ടില്‍ പോയി തിരിച്ച് സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെയാണ് സലീനയും മകനും അപകടത്തില്‍പെട്ടത്. യാത്രയ്ക്കിടെ ബൈക്കിന് കുറുകെ നായ ചാടുകയായിരുന്നു.
തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. റോഡിലേക്ക് തെറിച്ചുവീണസലീനയ്ക്ക് ഗുരുതരമായ പരുക്കാണ് പറ്റിയത്. ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ എഴ് മണിക്കാണ് മരണം സംഭവിച്ചത്”









