കൊല്ലങ്കോട് ബീവറേജ് ഔട്ട്ലെറ്റില്‍ മോഷണം. ഔട്ട്ലെറ്റിൻ്റെ ഒരു വശത്തെ ചുമർ പൊളിച്ചാണ് കള്ളൻ അകത്തു കയറിയത്.
കൊല്ലങ്കോട് ബീവറേജ് ഔട്ട്ലെറ്റില്‍ മോഷണം
ലക്ഷങ്ങളുടെ നഷ്ടമെന്നാണ് പ്രാഥമിക വിവരം. പത്ത് ചാക്കുകളിലായാണ് മോഷ്ടാവ് മദ്യം കടത്തിയത്.
ജീവനക്കാർ ഓണം അവധി കഴിഞ്ഞെത്തിയപ്പോഴായിരുന്നു മോഷണ വിവരം പുറത്തറിഞ്ഞത്. തിരുവോണണത്തലേന്നാവാം മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം. ഔട്ട്ലെറ്റിലെ സ്റ്റോക്ക് പരിശോധിച്ച ശേഷമേ മോഷണത്തിൻ്റെ നഷ്ടം കണക്കാക്കാനാകുമെന്ന് ഔട്ട്ലെറ്റ് മാനേജർ വിശദമാക്കുന്നത്.
സ്റ്റോക്കും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ് പൊലീസ്. ഫോറൻസിക് സംഘവും ഇവിടേക്ക് എത്തും.









