വീടിനുള്ളില്‍ പൊട്ടിത്തെറി; സഹോദരനും സഹോദരിക്കും ഗുരുതരപരുക്ക്
പൊള്ളലേറ്റത് പാലക്കാട് പുതുനഗരം മാങ്ങോട് സ്വദേശികള്‍ക്കാണ്.
ഷെരീഫ് വയസ്സ് 40 സഹോദരി ഷഹാന വയസ്സ് 38 എന്നിവർക്കാണ് പൊള്ളലേറ്റത്. ഗുരുതര പരുക്കേറ്റ ഷെരീഫിനെ തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഉച്ചയോടെയാണ് പുതുനഗരത്തെ വീടിനുള്ളില്‍ പൊട്ടിത്തെറി ഉണ്ടായത്.
പാലക്കാട് പുതുനഗരം മാങ്ങോട് ഉച്ചയ്ക്കായിരുന്നു സംഭവം. വീട്ടില്‍ പൊട്ടിത്തെറി ഉണ്ടായി തീ ആളിക്കത്തുകയായിരുന്നു. പൊട്ടിത്തെറിയില്‍ പരുക്കേറ്റ ഇരുവരെയും പാലക്കാട് ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു.









