നെന്മാറയിലുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. കൊല്ലങ്കോട് നെന്മേനി സ്വദേശി കാർത്തിക്കാണ് (25) മരിച്ചത്.
മറ്റൊരു ബൈക്കിലുണ്ടായിരുന്ന കൊല്ലങ്കോട് സ്വദേശിയായ വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റു.
ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം നാലോടെ വിത്തനശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു അപകടം ഉണ്ടായത്.
പരിക്കേറ്റ വിഷ്ണുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാർത്തിക്കിന്‍റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.









