ഇന്ന് തന്നെ ചെയ്യുക; നാളെയും ബാങ്ക് അവധി
പാലക്കാട്: ഓണക്കാലമടക്കം നിരവധി ആഘോഷങ്ങളുടെ മാസമാണ് സെപ്റ്റംബര്‍. അതിനാല്‍ തന്നെ ഈ മാസം നിരവധി ബാങ്ക് അവധി ഉണ്ട്. ആര്‍ബിഐ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് 14 ദിവസമാണ് ബാങ്കുകള്‍ അടഞ്ഞു കിടക്കുക. എന്നാല്‍ ഓരോ സംസ്ഥാനത്തെയും ബാങ്ക് അവധികള്‍ പ്രാദേശിക ആഘോഷങ്ങള്‍ അടിസ്ഥാനമാക്കിയാകും.
ഓണം പ്രമാണിച്ച് സെപ്റ്റംബര്‍ നാലിനും അഞ്ചിനുമാണ് കേരളത്തില്‍ ബാങ്ക് അവധി. അതായത് ഉത്രാടത്തിനും തിരുവോണത്തിനും. ആദ്യ ശനിയായതിനാല്‍ ആറാം തീയതി കേരളത്തില്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 14 ബാങ്ക് അവധികള്‍ വരുന്നത്.









