ചിതലിയിൽ യുവാവ് മരിച്ചു
പാലക്കാട് :ബൈക്ക് ലോറിയുടെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുഴൽമന്ദം ചിതലി കല്ലേക്കോണം വീട്ടിൽ ദിനേശാണ് 27 മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിക്കാണ് അപകടം. കുഴൽമന്ദത്തുനിന്ന് വീട്ടിലേക്ക് വരികയായിരുന്നു ദിനേശ്. ദേശീയ പാത ചിതലി പാലത്തിനു സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ വെച്ച് ആലത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത് ഗുരുതരപരിക്കേറ്റ
ദിനേശിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഴൽമന്ദം പോലീസ്
കേസെടുത്തു.
പെയിൻറിങ് തൊഴിലാളിയാണ് ദിനേശ്. അച്ഛൻ: പരേതനായ മോഹനൻ. അമ്മ: ഇന്ദിര. സഹോദരങ്ങൾ: മഹേഷ്, മനീഷ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും










