വ
ബസ്സും ഓട്ടോയും കാറും കൂട്ടിയിടിച്ചു.
കോങ്ങാട് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു. 3 കുട്ടികൾക്ക് ഗുരുതരപരിക്ക്.
കാറിലേക്ക് സ്വകാര്യ ബസ് ഇടിച്ച് നിയന്ത്രണം വിട്ട കാർ എതിരെ വന്ന ഓട്ടോയിൽ ഇടിച്ച് കയറിയാണ് അപകടം.
കോങ്ങാട് ചല്ലിക്കലിലാണ് ഇന്ന് കാലത്താണ് സംഭവം . ഗുരുതരമായി പരുക്കേറ്റ 3 കുട്ടികളെ കോവൈ മെഡിക്കൽ കോളേജിലേക്കും ബാക്കി കുട്ടികളെ പാലക്കാട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഹിസ്ബുള്ള , 7 ആം ക്ലാസ് വിദ്യാർത്ഥിനി സന ഫാത്തിമ്മ , 4ാം ക്ലാസുകാരായ മുഹമ്മദ് മിൻഹാജ്, ഹസ്ന ,ആറാം ക്ലാസിലെ സന ഫാത്തിമ എന്നീ കുട്ടികൾക്കാണ് പരിക്ക്.









