മഴ തുടരുന്ന പശ്ചാത്തലത്തില്‍ നാളെ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
സ്‌കൂളുകള്‍ , മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കാണ് അവധി. അതേസമയം കോളേജുകള്‍ക്ക് നാളെ അവധി ബാധകമല്ല.
ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ആഗസ്റ്റ് 18 -19 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ആഗസ്റ്റ് 18-20 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുംസാധ്യത









