വൈദ്യുതിമന്ത്രിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് ജില്ലാനേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രാദേശിക ബിജെപി ഘടകമാണ് പ്രതിഷേധമാർച്ച് നടത്തിയത്. പോലീസ് ബാരിക്കേഡ് വെച്ചും ജലപീരങ്കി പ്രയോഗിച്ചും പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചു.
മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ഓഫീസിലേക്കാണ് ബിജെപി ജില്ലാനേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയത്. രണ്ടുതവണ ജലപീരങ്കി പ്രയോഗത്തിൽ വീഴുകയും പരിക്കേൽക്കുകയും ചെയ്തിട്ടും പ്രവർത്തകർ പോലീസിന്റെ ബാരിക്കേഡുകൾ തള്ളിയിടാൻ ശ്രമിച്ചു.









