വീണ്ടും നിപ ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന ശക്തമാക്കി തമിഴ്നാട്.
വാളയാർ, ആനക്കട്ടി, മീനാക്ഷിപുരം, ഗോവിന്ദാപുരം മേഖലകളിലാണ് തമിഴ്നാടിന്റെ പരിശോധന. പനിയടക്കമുള്ള ലക്ഷണങ്ങൾ ഉള്ളവർക്ക് പ്രവേശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ പ്രാഥമിക സമ്ബർക്കപ്പട്ടികയിലുള്ള ആൾക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തമിഴ്നാട് നിർദേശങ്ങൾ കർശനമാക്കിയിരിക്കുന്നത്.
ചങ്ങലീരിയിൽ നിപ ബാധിച്ച മരിച്ച 57 കാരന്റെ മകനാണ് ഇന്ന് നിപ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് വീണ്ടും നിപ, ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്
മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധയിലാണ് നിപ പോസിറ്റീവായത്.









