ഒൻപതാം ക്ലാസുകാരിയുടെ മരണം, പ്രിൻസിപ്പൽ ഉൾപ്പടെ 3 അധ്യാപകരെ പുറത്താക്കി
ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് സ്‌കൂളധികൃതരുടെ മാനസികപീഡനത്തെ തുടർന്നെന്ന് ആരോപണം.
ശ്രീകൃഷ്ണപുരം സെയ്ൻ്റ് ഡൊമിനിക്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ ആശിർനന്ദയാണ് തിങ്കളാഴ്ച സ്കൂൾ വിട്ടുവന്നതിന് ശേഷം വീടിന്റെ രണ്ടാം നിലയിൽ തൂങ്ങിമരിച്ചത്. മാർക്കിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയതിനെ തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിദ്യാർഥിനിയുടെ കുടുംബത്തിന്റെ്റെ ആരോപണം. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പ്രിൻസിപ്പൽ ഒ പി ജോയ്സി, സെക്ഷൻ ഹെഡ് സ്റ്റെല്ല എന്നിവർക്കെതിരെയാണ് നാട്ടുക്കൽ പോലീസ് കേസെടുത്തു.










