ദേശീയപാതയിലെ സൂചനാ ബോർഡിൽ തട്ടി റോഡിലേക്ക് വീണു; പിന്നാലെ വന്ന ടാങ്കർ ലോറി കയറി ഇറങ്ങി സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം
ദേശീയപാതയിലെ സൂചനാ ബോർഡിൽ തട്ടിവീണ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. ഇന്നലെ അർധരാത്രിയിലായിരുന്നു അപകടം.
വണ്ടാഴി ഒലിക്കടവ് സ്വദേശി പൗലോസ്(60) ആണ് മരിച്ചത്. റോഡ് നിർമ്മാണ പ്രവൃത്തിക്കായി സ്ഥാപിച്ച സൂചന ബോർഡിൽ തട്ടി സ്‌കൂട്ടർ മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനം മറിഞ്ഞതോടെ പൗലോസ് റോഡിലേക്ക് വീഴുകയും പൗലോസിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ടാങ്കർ ലോറി കയറി ഇറങ്ങുകയായിരുന്നു.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. പൗലോസ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്









