വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ
കോട്ടമൈതാനത്തിന് സമീപം സിവിൽ സ്റ്റേഷന് മുന്നിലും ഐ എം എ ജംഗ്ഷനിലാണ് സുധാകരനായയുള്ള പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ. പാലക്കാട് നഗരത്തിലെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.
കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുധാകരനെ മാറ്റിയതിൽ പ്രതിഷേധിച്ച് പാലക്കാട് വീണ്ടും പോസ്റ്റർ. പാലക്കാട് നഗരത്തിലെ വിവിധ ഭാഗങ്ങളിലാണ് വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും സുധാകരൻ തന്നെയാണ് സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ തലയെടുപ്പുള്ള രാജാവ് എന്നുമാണ് പോസ്റ്ററിലുള്ളത്.
സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപെട്ടത്.