രാഹുൽ മാങ്കൂട്ടത്തിന് തൊട്ടാൽ തിരിച്ചടിക്കുമെന്ന് കെ സുധാകരൻ
കൊലവിളി രാഷ്ട്രീയത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി കോട്ടമൈതാനത്ത് സംഘടിപ്പിച്ച യോഗത്തിലാണ് കെ സുധാകരൻ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.
.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പിക്കെതിരെ അതേ നാണയത്തിൽ മറുപടിയുമായി കെ.പി.സി.സി അധ്യക്ഷൻ
രാഹുലിനെതിരെ കൊലവിളി നടത്തുന്ന ബി.ജെ.പി-ആർ.എസ്.എസ്
നേതൃത്വത്തിനെതിരെ നടപടി സ്വീകരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് പാലക്കാട് കോട്ട മൈതാനത്ത് കെ.പി.സി.സി ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.
ഈ പ്രതിഷേധ പരിപാടിയിലായിരുന്നു സുധാകരന്റെ ഭീഷണി പ്രസംഗം.
അഭ്യാസങ്ങളും അടിയുംവെട്ടും ബി.ജെ.പിക്ക് മാത്രമുള്ളതല്ല. ഞങ്ങൾ വെട്ടിയാലും നിങ്ങൾക്ക് മുറിയും. അതിന് പറ്റിയ ആൺകുട്ടികൾ കോൺഗ്രസ് പാർട്ടിയിലുണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെ ചെയ്തിട്ട് ഇവിടെ നിന്ന് പ്രവർത്തിക്കാമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?. വെറും തോന്നൽ മാത്രമാണ്. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ ജനമനസിൽ ഭദ്രമാണെന്ന് വിശ്വസിക്കുന്നു