അട്ടപ്പാടി അരളിക്കോണം ഊരിലെ രേഷി (55) ആണ് കൊല്ലപ്പെട്ടത്. രേഷിയുടെ മകന്‍ രഘു (36) ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രഘുവിനെ പുതൂര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രഘു മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സയില്‍ തുടരുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു. കോട്ടത്തറ ആശുപത്രിയിലുള്ള രേഷിയുടെ മൃതദേഹം അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യും.