ഉദ്യാന കവാടത്തിനു മുകളിലെ ഓട് ഇളകി വീണു. ഭാഗ്യം കൊണ്ട് അപകടം ഒഴിവായി. സന്ദർശകർ പ്രവേശിക്കാതിരിക്കാൻ പ്രദേശത്ത് റിബണ്‍ കെട്ടി ഇതു വഴിയുള്ള സന്ദർശകരുടെ സഞ്ചാരം നിരോധിച്ചു.
കുരങ്ങുകള്‍ കയറി നടന്നാണ് ഓട് ഇളകിയതെന്നും ശക്തമായ കാറ്റ് വന്നതോടെയാണ് രണ്ടു വരി ഓടുകള്‍ താഴെ വീണതെന്നും കവാട ഡ്യൂട്ടിയിലുള്ള ജീവനക്കാർ പറഞ്ഞു. ഉടൻ തന്നെ അറ്റകുറ്റപണികള്‍ നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
സന്ദർശകർ പ്രവേശിക്കാതിരിക്കാൻ പ്രദേശത്ത് റിബണ്‍ കെട്ടി ഇതു വഴിയുള്ള സന്ദർശകരുടെ സഞ്ചാരം നിരോധിച്ചു.