ബിജെപി ജില്ലാ ഓഫീസില്‍ സ്ഥാനമേല്‍ക്കാനെത്തിയ പ്രശാന്ത് ശിവന് ആഘോഷപൂര്‍വം വന്‍ സ്വീകരണമാണ് നല്‍കിയത്. ചെണ്ടമേളവും പുഷ്പവൃഷ്ടിയും നടത്തിയാണ് പ്രശാന്ത് ശിവനെ എതിരേറ്റത്.
സംസ്ഥാന നേതാവ് സി കൃഷ്ണകുമാര്‍ തന്റെ നോമിനിയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരികിക്കയറ്റുകയാണെന്ന് വിമതപക്ഷം ആരോപിച്ചിരുന്നത്. പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റാക്കുന്നതിനെതിരെ, നഗരസഭ ചെയര്‍പേഴ്സണും വൈസ് ചെയര്‍പേഴ്സണും ഉള്‍പ്പെടെ 11 കൗണ്‍സിലര്‍മാരാണ് രാജി സന്നദ്ധത അറിയിച്ചിരുന്നത്.