നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ ഉള്‍പ്പെടെ 9 കൗണ്‍സിലര്‍മാര്‍ രാജിവയ്ക്കുമെന്ന് പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കി. പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ തിങ്കളാഴ്ച ഉച്ചയോടെ രാജിക്കത്ത് കൈമാറുമെന്നാണ് നിലപാട്.
നഗരസഭയിലെ ബി ജെ പി ഭരണമടക്കം തുലാസിലാക്കിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. പ്രശാന്ത് ശിവനെ ജില്ല പ്രസിഡന്‍റ് ആക്കാനുള്ള തീരുമാനമാണ് പ്രതിസന്ധി തുടങ്ങിവച്ചത്.
ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തേക്ക് സി കൃഷ്ണകുമാറിന്‍റെ ബെനാമിയായ പ്രശാന്ത് ശിവനെ അംഗീകരിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് വിമതർ. പാലക്കാട് ബി ജെ പിയിലെ പ്രതിസന്ധി ‘സന്ദീപ് വാര്യർ’ ഓപ്പറേഷനിലൂടെ ഗുണമാക്കാമെന്ന ചിന്തയിലാണ് കോണ്‍ഗ്രസ്.