എലപ്പുള്ളിയിലെ നിർദിഷ്ട മദ്യ നിർമാണ കമ്ബനിക്കെതിരെ പ്രതിഷേധം ശക്തം. പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവർത്തകർ സ്ഥലത്ത് കൊടികുത്തി പ്രതിഷേധിച്ചു.
എലപ്പുളളിയില്‍ സംയോജിത മദ്യ നിർമാണ കമ്ബനിക്ക് അനുമതി നല്‍കിയ സർക്കാർ തീരുമാനത്തിനെതിരെ കോണ്‍ഗ്രസും ബിജെപിയും കടുത്ത പ്രതിഷേധമാണുയർത്തിയത്. പദ്ധതി നടപ്പിലാക്കുന്ന ഒയാസിസ് കമ്ബനിയുടെ സ്ഥലത്ത് ബിജെപിയും,കോണ്‍ഗ്രസും കൊടി കുത്തി സമര പ്രഖ്യാപനം നടത്തി.
ജലക്ഷാമം നേരിടുന്ന പ്രദേശത്ത് കമ്ബനിയെ കാല് കുത്താൻ അനുവദിക്കില്ലെന്ന് വി. കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു. പദ്ധതി അനുവദിക്കില്ലെന്ന് ബിജെപിയും വ്യക്തമാക്കി. നാളെ ബിജെപിയും, യൂത്ത് കോണ്‍ഗ്രസും മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്