വാളയാർ കേസില്‍ സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിനെതിരെ ഉടൻ തന്നെ കോടതിയെ സമീപിക്കുമെന്നറിയിച്ച് കുടുംബം.
മക്കള്‍ പീഡിപ്പിക്കപ്പെട്ട കാര്യം അറിഞ്ഞത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെയാണെന്നാണ് കുടുംബം പറയുന്നത്. ബന്ധുവായ പ്രതി മക്കളോട് മോശമായി പെരുമാറിയെന്നറിഞ്ഞപ്പോള്‍ തന്നെ വീട്ടില്‍ കയറി തല്ലിയെന്നും, അന്ന് നിയമവശങ്ങളെക്കുറിച്ച് അറിവില്ലാതിരുന്നതിനാലാണ് പരാതി നല്‍കാത്തതെന്നും ഇവർ വിശദീകരിച്ചു.