ചെക്ക് പോസ്റ്റുകളില്‍ വിജിലൻസിന്റെ മിന്നല്‍പരിശോധന; കൈക്കൂലിത്തുക പിടിച്ചെടുത്തു
മോട്ടോർവാഹന വകുപ്പിന്റെ വിവിധ ചെക്ക് പോസ്റ്റുകളില്‍ വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒരുലക്ഷം രൂപയിലധികം കൈക്കൂലിത്തുക പിടിച്ചെടുത്തു.
വാളയാർ, ഗോവിന്ദപുരം, ഗോപാലപുരം, വാളയാർ ഔട്ട്, മീനാക്ഷിപുരം എന്നിവിടങ്ങില്‍ നിന്നായി 1,49,490 രൂപയാണ് പിടിച്ചെടുത്തത്.
വെള്ളിയാഴ്ച രാത്രി 11 മണി മുതല്‍ ഇന്ന്, ശനിയാഴ്ച വെളുപ്പിന് മൂന്നുമണി വരെയാണ് മിന്നല്‍ പരിശോധന നടന്നത്.