വിവാഹ ഡ്രസ് കോഡിന് പണം നല്‍കിയില്ല; വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട എട്ടു വാഹനങ്ങള്‍ തകർത്തു;
കോട്ടായി സ്വദേശി മന്‍സൂറിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു അക്രമം. മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍, ബൈക്ക്, ടിപ്പര്‍ ലോറി, ട്രാവലറുകള്‍ എന്നിവയുള്‍പ്പെടെ വാഹനങ്ങളാണ് തകര്‍ത്തത്.
ഒരു വിവാഹത്തിന് സുഹൃത്തുക്കള്‍ ചേര്‍ന്ന് തീരുമാനിച്ച ഡ്രസ് കോഡിന് താന്‍ പണം നല്കാന് വൈകിയിരുന്നെന്ന് മന്‍സൂറിന്റെ സഹോദരന് പറഞ്ഞു. തുടര്‍ന്ന് സുഹൃത്തുക്കളിലൊരാള്‍ രാത്രി വീട്ടിലെത്തി പണം ചോദിച്ചു, തെറി പറഞ്ഞു. പിന്നീട് കുറച്ചുപേരുമായി എത്തി മര്‍ദിച്ചു. ഈ പ്രശ്നം ഒത്തുതീര്‍പ്പാക്കിയിരുന്നു. വീണ്ടും വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയതോടെ പൊലീസില്‍ പരാതി നല്കി. തുടര്‍ന്നാണ് പുലര്‍ച്ചെ വീട്ടിലെത്തി വാഹനങ്ങള്‍ തകര്‍ത്തത്