സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ എൻഎൻ കൃഷ്ണദാസിന് രൂക്ഷ വിമർശനം. മാധ്യമങ്ങള്‍ക്ക് നേരെ നടത്തിയ അധിക്ഷേപം, പെട്ടി വിവാദം അനാവശ്യമെന്ന പരാമർശം തുടങ്ങിയവയിലാണ് കൃഷാൻദാസിന് വിമർശനം.
പി സരിനെ സ്ഥാനാർത്ഥിയാക്കിയത് ശരിയായ തീരുമാനമെന്നും യോഗത്തില്‍ പാർട്ടി വിലയിരുത്തി.
വാർത്തക്ക് പ്രതികരണം ചോദിച്ചെത്തിയ മാധ്യമപ്രവർത്തകർ ഇറച്ചി കടക്ക് മുൻപില് നില്ക്കുന്ന പട്ടികളെപ്പോലെയാണെന്നായിരുന്നു എൻഎൻ കൃഷ്ണദാസ് പറഞ്ഞത്. ഉപതിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ വിലയിരുത്തി.
രണ്ടുദിവസം കഴിഞ്ഞാല്‍ പാലക്കാട് ഏരിയ സമ്മേളനം തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കൃഷ്ണദാസിനെതിരെയുള്ള പാർട്ടി വിമർശനംലെ തന്നെ വലിയ പ്രതിഷേധം കൃഷ്ണദാസിന് നേരെ ഉയർന്നിരുന്നു