വടക്കഞ്ചേരി ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ദേശീയപാതയില്‍ മംഗലത്താണ് സംഭവം.
വടക്കഞ്ചേരി സ്വദേശിയായ അഷ്റഫ്, പാലക്കുഴി സ്വദേശി ജോമോൻ എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്നു ഇരുവരും. നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച് എതിർ ദിശയിലുള്ള റോഡിലേക്ക് മറിയുകയായിരുന്നു. ഈ സമയത്ത് മറ്റ് വാഹനങ്ങള്‍ എതിർദിശയില്‍ ഇല്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.