ഏറെക്കാലത്തെ ആവശ്യങ്ങൾ ഒടുവിൽ പുതിയ പാലത്തിന് ടെൻഡർ ക്ഷണിച്ചു.
പഴയ കോസ്‌വേ സുരക്ഷക്ക് ഭീഷണിയായതോടെയാണ് പാലത്തിന്റെ ആവശ്യം ശക്തിപ്പെട്ടത്.
സ്ഥലമേറ്റെടുക്കാൻ കഴിഞ്ഞാല്‍ ഇക്കൊല്ലം തന്നെ പാലത്തിന്റെ നിർമാണ നടപടിയാരംഭിക്കുമെന്ന മുഹമ്മദ് മുഹ്‌സിൻ എം.എല്‍.എ പറഞ്ഞു.
ഭാരതപ്പുഴക്ക് കുറുകെയുള്ള പുതിയ പാലത്തിന് 52 കോടി 58 ലക്ഷം രൂപക്കാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. ഈ മാസം 26നാണ് ടെൻഡർ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി.
പഴയ കടവില്‍നിന്ന് പട്ടാമ്ബി-ഗുരുവായൂർ റോഡില്‍ പാലം അവസാനിക്കുന്ന ഭാഗത്തേക്കാണ് 50 മീ നീളവും 13.5 മീറ്റർ വീതിയിലുമായി പുതിയ പാലം നിർമിക്കുന്നത്.