കൊഴിഞ്ഞാംപാറയിലെ സിപിഎം വിമത നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ ഡി സി സി നേതൃത്വം.
വിമത നേതാക്കളുമായി ജില്ലയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവിന്‍റെ നേതൃത്വത്തില്‍ രഹസ്യ ചർച്ചകള്‍ നടന്നതായി സൂചന. വിമതരെ ഡിസിസി പ്രസിഡൻറ് എ.തങ്കപ്പൻ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു.
കലാപക്കൊടി ഉയ൪ത്തിയ കൊഴിഞ്ഞാംപാറയിലെ പ്രാദേശിക സിപിഎം നേതാക്കളെ പാർട്ടിയിലെത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കൊഴിഞ്ഞാംപാറ പഞ്ചായത്ത് പ്രസിഡൻറും വിമത നേതാവുമായ സതീഷുമായി ജില്ലയിലെ മുതി൪ന്ന കോണ്‍ഗ്രസ് നേതാവ് രഹസ്യ ച൪ച്ച നടത്തിയെന്നാണ് വിവരം. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായുള്ള ച൪ച്ച വിമത നേതാക്കളും തള്ളുന്നില്ല.
സിപിഎം നേതാവ് വി.ശാന്തകുമാറടക്കം കൊഴിഞ്ഞാംപാറയിലെ 37 ബ്രാഞ്ചില്‍ 28 ഉം വിമത൪ക്കൊപ്പമാണ്. ഇവരെ പൂ൪ണമായും കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാനാണ് ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കോണ്‍ഗ്രസിന് സ്വാധീനമുള്ള പഞ്ചായത്തില്‍ 2015ല്‍ നഷ്ടമായ ഭരണം സിപിഎം വിമതരെ കൂടെക്കൂട്ടുന്നതോടെ തിരിച്ചുപിടിക്കാനാകുമെന്നാണ് ഡിസിസി യുടെ വിലയിരുത്തല്‍.