എൻ ശിവരാജനും വിമര്‍ശനം; തോല്‍വിയില്‍ കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നൽകി
തെരഞ്ഞെടുപ്പ് അവലോകനയോഗത്തിന് മുന്നോടിയായാണ് റിപ്പോർട്ട് സമർപ്പിച്ചത്. ശോഭാസുരേന്ദ്രൻ,എൻ ശിവരാജൻ ഉള്‍പ്പെടെയുള്ളവർക്ക് എതിരെ റിപ്പോർട്ടില്‍ പരാമർശമുണ്ട്.
സി കൃഷ്ണകുമാർ പാലക്കാട് ലഭിക്കാവുന്ന മികച്ച സ്ഥാനാർത്ഥി തന്നെയെന്ന് റിപ്പോർട്ടില്‍ പറയുന്നു.
ശോഭാ സുരേന്ദ്രനും കൗണ്‍സിലർ സ്മിതേഷും സ്ഥാനാർത്ഥിക്ക് എതിരായി പ്രവർത്തിച്ചുവെന്ന് റിപ്പോർട്ടില്‍ പരാമർശിക്കുന്നു.നഗരസഭയില്‍ പ്രവർത്തനം മന്ദീഭവിപ്പിക്കാൻ ശ്രമം നടന്നു.
പുറത്തുനിന്ന് എത്തിയവർ തങ്ങളുടെ വാർഡില്‍ പ്രചരണം നടത്തുന്നതിനെ ആരോപണ വിധേയരായ കൗണ്‍സിലർമാർ എതിർത്തു.
വോട്ട് മറിക്കുന്നതില്‍ സന്ദീപ് വാര്യരുടെ സ്വാധീനം ഉണ്ടായെന്നും റിപ്പോർട്ടില്‍ പരാമർശം. പരസ്യപ്രസ്താവനയുടെ പേരില്‍ എൻ ശിവരാജന് എതിരെയും റിപ്പോർട്ടില്‍ പരാമർശമുണ്ട്.
പാലക്കാട് സി കൃഷ്ണകുമാർ ലഭിക്കാവുന്ന മികച്ച സ്ഥാനാർത്ഥി തന്നെയെന്ന് റിപ്പോർട്ടില്‍ പറയുന്നു