കുഴല്‍മന്ദം ശിവദാസന്‍ കൊലപാതക കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. കേസിലെ രണ്ടാം പ്രതി കുഴല്‍മന്ദം കണ്ണന്നൂര്‍ കാട്ടിരംകാട് വീട്ടില്‍ പ്രസാദി(47)നെയാണ് പാലക്കാട് തേര്‍ഡ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് (എഫ്.ടി.സി.ഐ) കെ.പി തങ്കച്ചന്‍ ശിക്ഷിച്ചത്.
2013 ജൂണ്‍ മൂന്നിന് വൈകീട്ട് 3.50നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതി കുഴല്‍മന്ദം കാട്ടിരംകാട് പ്രകാശ(39)നെ കസ്റ്റഡിയിലിരിക്കെ പാലക്കാട് സബ് ജയിലില്‍നിന്നും കോടതിയിലേക്ക് പോലീസ് അകമ്ബടിയില്‍ കൊണ്ടു പോകുന്നതിനിടെ കോട്ടയ്ക്ക് സമീപം വെച്ച് ഗുണ്ടാ സംഘം വെട്ടി കൊലപ്പെടുത്തിയിരുന്നു.