കോഴിക്കോട് വടകര അഴിയൂര്‍ ചോമ്ബാല മടപ്പറമ്ബത്ത് വീട്ടില്‍ രാമദാസ് (61), പെരിന്തല്‍മണ്ണ സ്വദേശി എടപ്പറ്റ തയ്യില്‍ വീട്ടില്‍ ബാദുഷ (29), തിരൂര്‍ പുറത്തൂര്‍ സ്വദേശി കരുവാന്‍പറമ്ബില്‍ സനീഷ് (30) എന്നിവരാണ് പിടിയിലായത്.
ഇതില്‍ രാമദാസ് കഞ്ചാവ് കേസുകളിലും അബ്കാരി കേസുകളിലും പ്രതിയാണെന്ന് എക്‌സൈസ് അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ അഷ്‌റഫിന്റെ നേതൃത്വത്തില്‍ റേഞ്ച് സംഘവും സര്‍ക്കിള്‍ പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. അട്ടപ്പാടിയിലേക്ക് മാഹി മദ്യം കടത്തുന്നതായാണ് എക്‌സൈസ് ഇന്റലിജന്‍സിന് ലഭ്യമായ വിവരം